ബിനീഷിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി ബന്ധുക്കൾ


തിരുവനന്തപുരം: ബംഗളൂരു എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി ബന്ധുക്കൾ. മരുതംകുഴി യിലുള്ള ബിനീഷിൻ്റെ വീടിനുമുമ്പിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. വീട്ടിലേക്ക്പ്രവേശനംഅനുവദിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

വീട്ടുതടങ്കൽ അനുവദിക്കാനാവില്ലെന്നും കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ സഹോദരി.രണ്ട് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ബന്ധുക്കൾ. ഇന്ന് ബന്ധുക്കൾ കോടതിയെ സമീപിക്കും.

അതേസമയം ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് പൂർത്തിയായിട്ടും ഇ ഡി സംഘം മടങ്ങിയിട്ടില്ല.