ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കുടുംബാംഗങ്ങള്‍ പുറത്തെത്തി.


തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കുടുംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണു പുറത്തെത്തി ബന്ധുക്കളെ കണ്ടത്.

ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ബിനീഷിന്റെ കുട്ടിയും അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്നാണ് ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട്. തല പോയാലും ഒപ്പിടില്ല. ഒപ്പിടാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. കാര്‍ഡ് അടക്കം കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്ന് ആരോപണം.