ബീഹാറിൽ സത്യപ്രതിജ്ഞ ഇന്ന്
പട്ന: ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നതോടെ ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയാവും.
ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിപദവിയിലെത്തുന്നത്. ഇത്തവണത്തെ മന്ത്രിസഭയില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ,
ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് കരുതുന്നു.