ബെന്നിച്ചന് തോമസ് വനംവകുപ്പ് മേധാവിയായി ചുമതലയേറ്റു
വിവാദമായ മരംമുറി കേസിൽ നടപടി നേരിട്ട ബെന്നിച്ചൻ തോമസിന് വനംവകുപ്പ് മേധാവിയായി ചുമതല. സെർച്ച് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. നിലവിലെ വനംവകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെ പുതിയ നിയമനം പ്രാബല്യത്തിൽ വരും. മുല്ലപ്പെരിയാർ ബേബി ഡാമിലെ വിവാദമായ മരംമുറി കേസിലെ പ്രതിയായിരുന്നു ബെന്നിച്ചൻ തോമസ്. ഇയാൾ ക്കെതിരെ സർ ക്കാർ നടപടിയെടുത്തിരുന്നു. മരം മുറിക്കാൻ തമിഴ്നാടിൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അംഗീകരിച്ചത്.
ചീഫ് സെക്രട്ടറി, വനം മേധാവി, വനം സെക്രട്ടറി, കേന്ദ്ര പ്രതിനിധി, ഇതര സംസ്ഥാന വനം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ വനം മേധാവിയെ കണ്ടെത്തുക. പി.സി.സി.എഫ് അംഗങ്ങളായ ഗംഗ സിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്ക് മുന്നിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30ൻ വിരമിക്കും.
നിലവിൽ വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിക്കുകയാണ്. 1988 ബാച്ച് കേരള കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 34 വർഷം വനംവകുപ്പിലും സേവനമനുഷ്ഠിച്ചു.