ബൈക്കില്‍ ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡില്‍ വീണു മരിച്ചു
കോയമ്പത്തൂർ: ബൈക്കില്‍ ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡില്‍ വീണു മരിച്ചു. അമ്മയും അയല്‍ക്കാരനുമൊത്തു ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം.അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന.
അസുഖം ബാധിച്ച ദര്‍ശനയെ അയല്ക്കാരന് വിഘ്നേശിന്റെ ബൈക്കില്‍ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങി വരുമ്പോഴാണ് അപകടം. കാറ്റു തട്ടാതിരിക്കാന്‍ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ചുറ്റിയിരുന്നു.
വിഘ്നേശിനും അമ്മയ്ക്കും ഇടയിലാണ് ദര്‍ശന ഇരുന്നിരുന്നത്. ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശനയുടെ തല കഴുത്തില്‍നിന്നു വേര്‍പെട്ടാണു മരിച്ചത്.