ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന്‍ മരിച്ചു.പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഭാ​ര്യ ഗ​ര്‍​ഭി​ണി​യാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി അ​ടു​ക്ക​ള ജോ​ലി​ക​ള്‍ ഷി​ബു ആ​ണ് ചെ​യ്തി​രു​ന്ന​ത്. രാ​വി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഭാര്യയും അച്ഛനും പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്കുവന്ന് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനാല്‍ രക്തം കട്ടപ്പിടിച്ച സാഹചര്യത്തില്‍ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകീട്ട് 4.30 ഓടെ മരിച്ചു.