മട്ടന്നൂര്‍- ശിവപുരം- മാലൂര്‍- തോലമ്പ്ര- പേരാവൂര്‍ ഗതാഗതം നിരോധിച്ചു
മട്ടന്നൂര്‍- ശിവപുരം- മാലൂര്‍- തോലമ്പ്ര- പേരാവൂര്‍ റോഡില്‍ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തൃക്കടാരിപ്പൊയിലിനും ശാസ്ത്രി നഗറിനും ഇടയിലുള്ള കള്വേര്ട്ടിനോടനുബന്ധിച്ച് പണിത അനുബന്ധ താല്‍ക്കാലിക റോഡ് കനത്തമഴയെത്തുടര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ വാഹനങ്ങള്‍ പോകുന്നതിനോ കാല്‍നട യാത്ര നടത്താനോ പറ്റാത്ത സാഹചര്യമാണ്. അതിനാല്‍ വാഹനങ്ങള്‍ തൃക്കടാരിപ്പൊയിലില്‍ നിന്നും കണ്ണവം റോഡില്‍ പ്രവേശിച്ച് അരയങ്ങാട് പാലം വഴി ശാസ്ത്രിനഗറിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.