24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 35,178 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളിൽ 35,178 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുൻ ദിവസത്തേക്കാൾ 40 ശതമാനം വർധനവുണ്ടായി. 440 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേർ രോഗമുക്തരായി. 3,67,415 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 1.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 97.52 ശതമാനവും.
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഇന്നലെ 21,613 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. 15.48 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 18,870 ആയി. 1,75,167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്