മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫുഡ് സെക്യൂരിറ്റി ലിറ്റിൽ ആർമി പ്രവർത്തനം ആരംഭിച്ചു .
മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫുഡ് സെക്യൂരിറ്റി ലിറ്റിൽ ആർമി പ്രവർത്തനം ആരംഭിച്ചു .ടി വി രാജേഷ് എംഎൽ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം , മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫുഡ് സെക്യൂരിറ്റി ആർമി സെൻറർ താവത്ത് ടി .വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഹസൻകുഞ്ഞി അധ്യക്ഷത വഹിച്ചു.
യന്ത്രവല്ക്കരണം ഉൾപ്പെടെ കാർഷിക അനുബന്ധ സേവനങ്ങൾ കാർഷിക പരിശീലനങ്ങൾ എന്നീ സേവനങ്ങളും കൈപ്പാട് അരിയുടെ ൽപ്പന്നങ്ങൾ, പച്ചക്കറി തൈകൾ ജീവാണുവളങ്ങൾ തെങ്ങിൻ തൈകൾ എന്നിവയും ഫുഡ്, സെക്യൂരിറ്റി ആർമി ഔട്ട്ലെറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.
പ്രൊഫസർ ഡോ.ടി.വനജ, ഒ.വി. നാരായണൻ, എം. കെ. സുകുമാരൻ , പി.ഗോവിന്ദൻ , സിന്ധു എൻ പണിക്കർ.പി വി സജീവൻ, കെ മോഹനൻ, വി ലത, കെ മോഹനൻ, പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.