മഴക്കെടുതി: ജില്ലയില്‍ രണ്ട് മരണം;ഒരാളെ കാണാതായി
കനത്ത മഴയില്‍ ജില്ലയില്‍ നാഷനഷ്ടം തുടരുന്നു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി. കേളകം താഴെവെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ്(45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍ എന്നിവരാണ് മരിച്ചത്. കണിച്ചാര്‍ വില്ലേജ് വെള്ളറ കോളനിയിലെ ചന്ദ്രനെ(55)യാണ് കാണാതായത്. പൂളക്കുറ്റി എല്‍ പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 31 പേര് അഭയം തേടി.