മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്കി; 12 കുട്ടികള്‍ ആശുപത്രിയില്‍
മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്കി12 കുട്ടികള്‍ ആശുപത്രിയില്‍.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
12 കുട്ടികൾക്ക് യവത്മാലിൽ പോളിയോ വാക്സിനുപകരം ഹാൻഡ് സാനിറ്റൈസർ തുള്ളികൾ നൽകി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവർത്തകൻ, ഡോക്ടർ, ആശ വർക്കർ എന്നിവരെ സസ്പെൻഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്,” യവത്മാൽ ജില്ലാ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച് വാർത്താ എജൻസിസായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.