മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് കളമശേരിയില്‍ വച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയായിരുന്നു.
കേസില്‍ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം മാളിൽ വച്ച് തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് കാരണക്കാരായ പ്രതികള്‍ക്ക് താന്‍ മാപ്പുനല്കുന്നതായി ആക്രമിക്കപ്പെട്ട യുവനടി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളോടും പോലീസിനോടും നടി നന്ദി അറിയിക്കുകയും ചെയ്തു.
കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.