മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.