മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് എസ്ഡിപിഐ
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എസ്.ഡി.പി.ഐയുടെ പേർ അനാവശ്യമായി വലിച്ചിഴച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. പോപ്പുലർ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്.ഡി.പി.ഐയും ഒരു രാഷ്ട്രീയ പാർട്ടിയാണ്. പോപ്പുലർ ഫ്രണ്ട് പരിപാടിക്കിടെയുണ്ടായ സംഭവത്തിൽ എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നടപടി ബോധപൂർവ്വമായ നീക്കമാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ മുൻ എംഎൽഎ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം എസ്.ഡി.പി.ഐയെ പ്രതിക്കൂട്ടിലാക്കി വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു.