മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 11) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പേരാവൂർ താലൂക്കാശുപത്രിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും കൊട്ടുകപ്പാറ ലൂർദ്‌സ് മലയാളം മീഡിയം എൽ പി സ്കൂളിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് നാല് വരെയും കൂടാളി യു പി സ്കൂൾ, അനിക്കരി അംഗൻവാടി മട്ടന്നൂർ, കാര്യാട്ടുപുറം മദ്രസ പാട്യം, ഗവ. യു പി സ്കൂൾ തെക്കേക്കര കടന്നപ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.