മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 6 വ്യാഴാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആറളം ഫാം, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്‌കൂള്‍, കയരളം എ യു പി സ്‌കൂള്‍ മയ്യില്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.