യുവതിയെ ആക്രമിച്ച സംഭവം; അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുള്ളത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
അതേസമയം, ബ്യൂട്ടി പാർലർ ഉടമയായ യുവതിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ശാസ്തമംഗലം സ്വദേശിനി മീനയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ പൊലീസ് നടപടി വൈകുന്നത് പ്രതിഷേധത്തിനു കാരണമായി. നടുറോഡിൽ വച്ച് മകളുടെ മുന്നിൽ വച്ച് യുവതിയെ മർദ്ദിച്ച കേസിലെ പ്രതിയെ മ്യൂസിയം പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ബ്യൂട്ടിപാർലർ ഉടമയായ ശാസ്തമംഗലം സ്വദേശി മീനയാണ് അറസ്റ്റിലായത്. ഐപിസി സെക്ഷൻ 321, 323, 324 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിച്ച ശേഷം മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തതിനാണ് കേസ്.