രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ആലോചിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്.
രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ആലോചിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ഇതിനായി ഡയനാമിക് വോടിംങ് മെഷീന് രൂപകല്‍പ്പന ചെയ്യാനുള്ള നടപടിക്കാണ് കമ്മിഷന് തയ്യാറാകുന്നത്
വോട്ട് ചെയ്യാന്‍ സ്വന്തം വാര്‍ഡിലേക്ക് തന്നെ എത്തേണ്ടതില്ല. ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള മാറ്റം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താനാണ് കമ്മിഷന് ആലോചിക്കുന്നത്.
2024 ലെ തെരഞ്ഞെടുപ്പില്‍ ഡയനാമിക് ബാലറ്റ് മെഷീന് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. ഇത് വിജയകരമായാല്‍, പതിനായിരത്തോളം പുതിയ മെഷീനുകള്‍ വാങ്ങിയേക്കും. ഡയനാമിക് ബാലറ്റിലൂടെയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോടിംങ് മെഷീനില്‍ വിവിധ മണ്ഡലങ്ങളിലെ വോട് രേഖപ്പെടുത്താന്‍ സാധിക്കും. സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സെന്‍ട്രല്‍ ഫോര്‍ ഡവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിംങിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രജത് മൂന്നയുടെ അധ്യക്ഷതയില്‍ ഏഴംഗ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്