രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 3,32,158 (3.32 ലക്ഷം) പേരാണ് ചികിത്സയിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 3,34,48,163 (3.34 കോടി). 24 മണിക്കൂറിനുള്ളിൽ 309 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
ആകെ മരണസംഖ്യ 4,44,838 (4.44ലക്ഷം) ആയി. 38,945 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 3,26,71,167 (3.26 കോടി) ആയി ഉയർന്നു.
രാജ്യത്ത് 30,773 പുതിയ കേസുകളിൽ 19,325 എണ്ണം കേരളത്തിലാണ്. സംസ്ഥാനത്ത് 143 കോവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മൊത്തം വാക്സിനേഷൻ 80 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 85,42,732 പേർക്കാണ് രാജ്യത്ത് വാക്സിൻ കുത്തിവെപ്പെടുത്തത്.