രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്

രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 67,597 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു

മരണസംഖ്യ 1,188 ആണ്. 24 മണിക്കൂറിനിടെ 1,80,456 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 170.21 കോടി വാക്സിൻ ഡോസുകൾ നൽകി. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കാലാവധി കഴിയാറായ 52 ലക്ഷം കൊവിഷീൽഡ് വാക്സിൻ ഡോസുകൾ കെട്ടിക്കിടക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.