രാജ്യത്ത് 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 16.1 ആയിരുന്നു.
മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്