‘വിക്ര’മിലെ പുതിയ ഗാനം പുറത്തിറങ്ങി

കമൽഹാസന്റെ വിക്രമിന്റെ ഓഡിയോയും ട്രെയിലറും മെയ് 15 നാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ സംഗീതം ഒരുക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച വിക്രമിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ, ശിവാനി നാരായണൻ, ഹരീഷ് പേരടി, ഗായത്രി ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കമൽ ഹാസൻറെ രാജ് കമൽ ഇൻറർ നാഷണൽ നിർ മ്മിക്കുന്ന ചിത്രം ജൂണ് മൂന്നിൻ തിയേറ്ററുകളിലെത്തും.