വിദ്യാര്‍ഥികള്‍ക്ക് ഇളവ് ഏർപ്പെടുത്തി കർണാടക ; നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ വേണ്ട
കര്‍ണാടകയിൽ കേരളത്തില്‍ നിന്നുള്ളര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീനില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി.
എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും ഒരാഴ്ചത്തെ ക്വാറന്റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും. കേരളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.