വിമാനത്തിൽ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
ന്യൂഡൽഹി. വിമാനത്തിൽ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ (34) ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ് ഫാർഗോ’ ശങ്കർ മിശ്രയെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.