വിസ്മയക്കേസ് അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മമ്മൂട്ടി

വിസ്മയ സ്ത്രീധന പീഡനക്കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാർ.

ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയ മമ്മൂട്ടി കേരള പോലീസുമായി സഹകരിച്ച് കെയർ ആൻഡ് ഷെയർ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിനുകൾക്ക് നേതൃത്വം നൽകുകയും അതുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത രാജ്കുമാറിനെ അഭിനന്ദിച്ച് കെയർ ആൻഡ് ഷെയർ ഷെയർ ഡയറക്ടർമാരായ എസ് ജോർജ്, റോബർട്ട് കുര്യാക്കോസ്, രാജഗിരി ഹോസ്പിറ്റൽ ജനറൽ മാനേജർ ജോസ് പോൾ എന്നിവരും സന്നിഹിതരായിരുന്നു.