വോട്ടര്‍പട്ടിക ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു
വോട്ടര്‍പട്ടിക ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷന് സൂക്ഷിച്ച 2.67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല.
കമ്മിഷന് ഓഫിസിലെ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ്. പ്രാഥമിക പരിശോധനയില്‍ ലാപ്ടോപിലെ വിവരങ്ങള്‍ ചോര്ന്നുവെന്നായി കണ്ടെത്തിയെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.