ശബരിമലയിൽ ഞായറാഴ്ച 5000 പേർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല
ശബരിമല: ഓൺലൈൻ ബുക്കിങ്ങിന് പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകിയിട്ടില്ല. ഇതുകാരണം ഞായറാഴ്ച 5000 പേർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല. ശബരിമലയിൽ ഞായറാഴ്ചമുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇത്തവണ ശബരിമലദർശനത്തിന് അനുമതിയുള്ളൂ. സർക്കാർതലത്തിൽ തീരുമാനമെടുത്താൽമാത്രമേ ഓൺലൈനിൽ ബുക്കിങ്ങ് തുടങ്ങൂ. നിലവിൽ തിങ്കൾമുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി