സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാ കളക്ടറുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വീണ്ടുമെത്തിയത്.
പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 12,100 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒരു ലക്ഷത്തിലധികം പേര് ചികിത്സയിലുണ്ട്.