കൊച്ചി:സംസ്ഥാനത്ത്സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 36,000ൽ താഴെ എത്തി. പവന് 400 രൂപയാണ് കുറഞ്ഞത്. 35880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.