സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ നടപ്പാക്കുന്നത്.
ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. ഈ നിയന്ത്രണം രണ്ടാഴ്ചത്തേക്കാണ്. ഈ സമയം ആളുകൾ കൂട്ടമായി നിൽക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നും നിർദ്ദേശമുണ്ട്. എന്നാൽ പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല.