സംസ്ഥാനത്ത് കൊവിഡ് വന്നു പോയത് അറിയാത്തവർ 10.76 ശതമാനമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വന്നു പോയത് അറിയാത്തവർ 10.76 ശതമാനം. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നേരിട്ട് നടത്തിയ സീറോ സർവൈലൻസ് പഠനത്തിലാണ് ഈ വിവരം ഉള്ളത്. 20,939 പേരിലായിരുന്നു പഠനം.

പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവരിൽ ആയിരുന്നു പഠനം.ദേശീയതലത്തിൽ 30 രോഗബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിൽ രോഗമുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു

രോഗാണുവിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരം ഉല്പാദിപ്പിച്ചിണ്ടോ എന്ന് പരിശോധനയിൽ കണ്ടെത്തുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ലക്ഷണം പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരിൽ രോഗം വന്നു പോയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. സീറോ പ്രിവലൻസ് മുതിർന്നവരിൽ 8 ശതമാനവും ആരോഗ്യ പ്രവർത്തകർക്കിടയിൽ 10.5 ശതമാനവുമാണ്.

.