ഗ്യാസ് വിതരണം ഏജൻസിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യം

ഗ്യാസ് ഏജൻസിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. അഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകൾ ഓരോ ജില്ലയിലും വ്യത്യാസപ്പെടാമെന്നും അദ്ദേഹം അധിക ഡെലിവറി ചാർജ് ഈടാക്കുന്നതിന് എതിരെ കലക്ടർ, സിവിൽ സപ്ലൈസ് കമീഷണർ, ജില്ല സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈസ് ഓഫീസർ എന്നിവർക്കും ഓരോ ജില്ലയിലും മൂന്ന് മാസത്തിലൊരിക്കൽ പരാതി നൽകാം.