എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രിലില്‍: സ്‌കോളര്‍ഷിപ്പായി നല്‍കാനുള്ളത് 31 കോടിയെന്ന് മന്ത്രി

മുടങ്ങിക്കിടക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാൻ ഉള്ളതെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. പരീക്ഷാ തീയ്യതിയും ടൈം ടേബിളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകുന്നതിന് കാരണമായതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.