സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിൽ ഒഴികെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.85 മണ്ഡലങ്ങളിലാണ്‌ സിപിഐ(എം) മത്സരിക്കുന്നത്‌. 12 വനിതകളും 9 സ്വതന്ത്രരും സ്‌ഥാനാർഥികളായുണ്ട്‌. പാർടി സ്‌ഥാനാർഥികളായി 74 പേരേയും സിപിഐ എം സ്വതന്ത്രരായ 9 പേരെയുമാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്.കലാകാരൻമാരായ മുകേഷും (കൊല്ലം)ദലിമയും (അരൂർ) , അസ്‌ഥിരോഗ വിദഗ്‌ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര)മത്സരരംഗത്തുണ്ട്.അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവൻ. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയിൽ പ്രായമുള്ള- 13 പേർ, 50-60- ന് ഇടയിൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു.

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം ജില്ല

പാറശാല -സി.കെ.ഹരീന്ദ്രൻ

നെയ്യാറ്റിൻകര – കെ ആൻസലൻ

വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്

കാട്ടാക്കട – ഐ.ബി.സതീഷ്

നേമം – വി.ശിവൻകുട്ടി

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ

വർക്കല – വി. ജോയ്

വാമനപുരം – ഡി.കെ.മുരളി

ആറ്റിങ്ങൽ – ഒ.എസ്.അംബിക

അരുവിക്കര – ജി സ്റ്റീഫൻ

…….

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്

ഇരവിപുരം – എം നൗഷാദ്

ചവറ – ഡോ.സുജിത്ത് വിജയൻ (സ്വ)

കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

……

പത്തനംതിട്ട ജില്ല

ആറന്മുള- വീണാ ജോർജ്

കോന്നി – കെ.യു.ജനീഷ് കുമാർ

റാന്നി ഘടകകക്ഷിക്ക്

………

ആലപ്പുഴ ജില്ല

ചെങ്ങന്നൂർ- സജി ചെറിയാൻ

കായംകുളം – യു .പ്രതിഭ

അമ്പലപ്പുഴ- എച്ച്.സലാം

അരൂർ – ദലീമ ജോജോ

മാവേലിക്കര – എം എസ് അരുൺ കുമാർ

ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

…………

കോട്ടയം ജില്ല

ഏറ്റുമാനൂർ -വി.എൻ വാസവൻ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- കെ.അനിൽകുമാർ

……

എറണാകുളം ജില്ല

കൊച്ചി – കെ.ജെ. മാക്സി

വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ

തൃക്കാക്കര – ഡോ. ജെ.ജേക്കബ്

തൃപ്പൂണിത്തുറ – എം.സ്വരാജ്

കളമശേരി – പി രാജീവ്

കോതമംഗലം – ആൻറണി ജോൺ

കുന്നത്ത്നാട് – പി.വി.ശ്രീനിജൻ

ആലുവ – ഷെൽന നിഷാദ് അലി

എറണാകുളം- ഷാജി ജോർജ് (സ്വ)

………

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി

ദേവികുളം- തീരുമാനമായില്ല

…………

തൃശൂർ

ഇരിങ്ങാലക്കുട – ഡോ.ആർ.ബിന്ദു

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

മണലൂർ – മുരളി പെരുനെല്ലി

ചേലക്കര – കെ.രാധാകൃഷ്ണൻ

ഗുരുവായൂർ – അക്ബർ

പുതുക്കാട് – കെ.കെ. രാമചന്ദ്രൻ

കുന്നംകുളം – എ.സി.മൊയ്തീൻ

…………

പാലക്കാട് ജില്ല

തൃത്താല- എം ബി രാജെഷ്

തരൂർ- പി.പി.സുമോദ്,

കൊങ്ങാട്- ശാന്തകുമാരി

ഷൊർണൂർ-പി.മമ്മിക്കുട്ടി

ഒറ്റപ്പാലം-പ്രേം കുമാർ

മലമ്പുഴ-എ.പ്രഭാകരൻ

ആലത്തൂർ- കെ. ഡി. പ്രസേനൻ

നെന്മാറ- കെ.ബാബു

…….

വയനാട്

മാനന്തവാടി- ഒ.ആർ കേളു

ബത്തേരി- എം.എസ്.വിശ്വനാഥൻ

…..

മലപ്പുറം ജില്ല

തവനൂർ – കെ.ടി.ജലീൽ (സ്വ)

പൊന്നാനി- പി.നന്ദകുമാർ

നിലമ്പൂർ-പി.വി.അൻവർ (സ്വ), തിരൂർ – ഗഫൂർ പി ലില്ലീസ്,

താനൂർ-അബ്ദുറഹ്മാൻ

പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ

കൊണ്ടോട്ടി-സുലൈമാൻ ഹാജി (സ്വ)

മങ്കട- റഷീദലി

വേങ്ങര-ജിജി

വണ്ടൂർ- പി.മിഥുന

……

കോഴിക്കോട് ജില്ല

പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ

ബാലുശ്ശേരി : സച്ചിൻ ദേവ്

കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി – ലിൻ്റോ ജോസഫ്

കൊടുവള്ളി – കാരാട്ട് റസാഖ് (സ്വ)

കുന്ദമംഗലം- പിടിഎ റഹീം (സ്വ)

കൊയിലാണ്ടി – കാനത്തിൽ ജമീല

………

കണ്ണൂർ ജില്ല

ധർമ്മടം -പിണറായി വിജയൻ

തലശേരി -എ എൻ ഷംസീർ

പയ്യന്നൂർ -ടി ഐ മധുസൂധനൻ

കല്യാശേരി -എം വിജിൻ

അഴിക്കോട് -കെ വി സുമേഷ്

പേരാവൂർ – സക്കീർ ഹുസൈൻ

മട്ടന്നൂർ -കെ.കെ.ഷൈലജ

തളിപറമ്പ് -എം.വി ഗോവിന്ദൻ

……….

കാസർകോട് ജില്ല

ഉദുമ -സി.എച്ച്.കുഞ്ഞമ്പു

മഞ്ചേശ്വരം -കെ. ആർ ജയാനന്ദ, അന്തിമ തീരുമാനമായില്ല

തൃക്കരിപ്പൂർ -എം. രാജഗോപാൽ