സുഹൃത്തുക്കൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: ചേർത്തല തുറവൂരിൽ സുഹൃത്തുക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവുർ സ്വദേശികളായ 50 വയസുള്ള ബൈജു 46 വയസുള്ള സ്റ്റീഫൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം ലഭിക്കാഞ്ഞതിനാൽ സാനിറ്റൈസർ കഴിച്ചതാണ് മരണകാരണമെന്നാണ് സൂചന.

ഇരുവരെയും അവരവരുടെ വീടുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാനിറ്റെസറും ഗ്ലാസും പോലിസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യവിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സ്ഥിരം മദ്യപാനികളായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.