സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം


മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ പ്രതീക്ഷയോടെ വിപണി.


സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 39,739ലും നിഫ്റ്റി 31 പോയന്റ് ഉയർന്ന് 11673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 782 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 319 ഓഹരികൾ നഷ്ടത്തിലുമാണ്. 47 ഓഹരികൾക്ക് മാറ്റമില്ല.

ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

യുപിഎൽ, റിലയൻസ്, ഐഒസി, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഡവീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങി 61 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *