സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം: 2024 മുതൽ പുതിയ പുസ്തകങ്ങൾ
തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻറ ഭാഗമായുള്ള പുതിയ പുസ്തകങ്ങളുടെ രചന ഏപ്രിലിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകങ്ങളുടെ രചനയാണ് പൂർത്തിയാക്കുക. ഒക്ടോബർ 31നകം ഒന്നാംഘട്ട പുസ്തക രചന പൂർത്തിയാക്കും.
2024 ജൂൺ മുതൽ ആദ്യഘട്ടത്തിൽ
പരിഷ്ക്കരിച്ച പുസ്തകങ്ങൾ
ഉപയോഗിച്ചായിരിക്കും അധ്യയനം ആരംഭിക്കുക. രണ്ടാംഘട്ടത്തിൽ 2, 4, 6, 8, 10 ക്ലാസുകളിലെ പുസ്തകങ്ങളും
പരിഷ്കരിക്കും.
ഇതുമായി ബന്ധപ്പെട്ട
അന്തിമ തീരുമാനം 17ന് ചേരുന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ്, കോർ കമ്മിറ്റികളുടെ
സംയുക്തയോഗത്തിൽ കൈക്കൊള്ളുമെന്നാണ് സൂചന. ഹയർ സെക്കൻഡറി പുസ്തകങ്ങളുടെ പരിഷ്ക്കരണം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ഇതെക്കുറിച്ച് 17ലെ
യോഗത്തിൽ തീരുമാനമാകും. ഹയർ
സെക്കൻഡറിയിൽ എൻ.സി.ഇ.ആർ.ടി
പാഠപുസ്തകങ്ങളാണ് പിന്തുടരുന്നത്.
മാനവിക വിഷയങ്ങളിൽ ഉൾപ്പെടെ
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ
സംസ്ഥാന സിലബസിൽ തുടരണമോ
എന്നത് സംബന്ധിച്ചും തീരുമാനമെടുക്കേണ്ടി വരും.