സ്വർണ്ണക്കടത്ത് ആരോപണം കൊണ്ടൊന്നും തൻ്റെ പൊതുജീവിതം തകരില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ആരോപണം കൊണ്ടൊന്നും തൻ്റെ പൊതുജീവിതം തകരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കൊണ്ടുവന്നു. എന്നിട്ട് ജനങ്ങളുടെ വിധിയിൽ 99 സീറ്റാണ് കിട്ടിയത്. ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നെന്ന് കേട്ടപ്പോഴാണ് താനും അറിഞ്ഞത്.വിഷയം കത്തിച്ചാൽ വിജയനെയും സർക്കാരിനെയും തകർക്കാമെന്ന് മോഹം. ജീവിതം തുറന്ന പുസ്തകം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ളപ്പാച്ചിൽ പോലെ വന്നത് ജനങ്ങൾ തള്ളി. ഞങ്ങളുടെ ജീവിതം ജനങ്ങൾക്കുമുമ്പിൽ ഉള്ള തുറന്ന പുസ്തകമാണ്. അടച്ചിട്ട മുറിയിലെ ചർച്ച എന്ന സ്വപ്നയുടെ ആരോപണത്തെ സംബന്ധിച്ച് നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന വന്നപ്പോഴെല്ലാം കോൺസുൽ ജനറലും കൂടെയുണ്ടായിരുന്നു.

നിയമ സഭയിൽ ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടിയില്ല. ചോദ്യോത്തരവേള അടക്കം തടസ്സപ്പെടുത്തി പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഏറ്റവുംവലിയ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം