ഹൈക്കോടതി ജസ്റ്റിസ് വി ഷിർസിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ചു.
ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ചത്. കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവെച്ചാണ് സംഭവം.
പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്ന മരിയ ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് നൽകിയ പരാതികൾ പോലീസ് അവഗണിച്ചു എന്നും ആരോപിച്ചാണ് കരി ഓയിൽ ഒഴിച്ചത് എന്നാണ് ഇയാൾ അറിയിച്ചിട്ടുള്ളത്. അതേ സമയം രഘുനാഥൻ നായർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജഡ്ജിക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗുരുതര സുരക്ഷാ വീഴ്ചയാന്നെന്ന വിലയിരുത്തലിലാണ് ൈഹക്കോടതി . കോടതിക്ക് സുരക്ഷ കൂട്ടാനുള്ള നടപടികളുമുണ്ടായേക്കും. സംഭവ സ്ഥലത്തെത്തിയ ഡി സി പി യോട് റജിസ്ട്രാർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്