​മലയാ​ളി യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: പൂ​ന​യി​ൽ മ​ല​യാ​ളി യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​നി പ്രീ​തി(29)​യെ​യാ​ണ് ബു​ധ​നാ​ഴ്ച ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.

പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഭ​ർ​ത്താ​വ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഖി​ലി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്നു മ​ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു പ്രീ​തി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹം. ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ​യും 120 പ​വ​നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലും അ​മ്മ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു