പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വീണ്ടും പരാജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വീണ്ടും തോൽവി. ലീഡ്സിനോടാണ് 2-1ന് പരാജയപ്പെട്ടത്. 89ആം മിനിറ്റിലായിരുന്നു ലീഡ്‌സിന്റെ വിജയഗോള്‍. നാലാം മിനിറ്റിൽ റെഡ്രിഗോ മെറേനൊയുടെ ഗോളിലൂടെ ലീഡ്സ് ലീഡ് നേടിയെങ്കിലും മുഹമ്മദ് സലായുടെ ഗോളിലൂടെ ലിവർപൂൾ സമനില പിടിച്ചു. നിലവിൽ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ലിവർപൂൾ.

ചെൽസിയും വലിയ തോൽവി ഏറ്റുവാങ്ങി. ബ്രൈറ്റണ്‍ 4-1ന് ചെൽസിയെ തോൽപ്പിച്ചു. ലിയാന്‍ഡ്രോ തൊസാര്‍ഡ്, പാസ്കർ ഗ്രോബ് എന്നിവരാണ് ബ്രൈറ്റന്‍റെ സ്കോറർമാർ. കായ് ഹാവെട്‌സ് ആയിരുന്നു ചെൽസിയുടെ സ്കോറർ. റൂബന്‍ ലോഫ്റ്റസ് ചീക്ക്, ട്രെവോ ചലോബ എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്. സീസണിൽ ചെൽസിയുടെ മൂന്നാം തോൽവിയാണിത്. നിലവിൽ 12 കളികളിൽ നിന്ന് 21 പോയിന്‍റുള്ള ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്താണ്.