അംഗൻവാടികളിൽ പ്രവേശനോത്‌സവം നാളെ

ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30നു പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കണവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള ഹണികോമ്പ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തും.

സ്കൂളുകളിൽ താൽക്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് തന്നെ നടത്തണം.

സ്കൂളുകളിൽ താൽക്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാകണമെന്ന് മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനഗാനം പ്രകാശനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളുടെ വികസനത്തിനായി ഫണ്ട് നൽകാൻ താൽപ്പര്യമുള്ളവർക്ക് നൽകാം.