അഞ്ച് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി.

ന്യൂഡൽഹി. ഹരിയാനയിലെ ഹിസാറിൽ അഞ്ച് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. ഇതേത്തുടർന്ന് സ്ഥലത്ത് രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

മരിച്ച അഞ്ച് പേരും കോവിഡ് രോഗികളാണ്. മെഡിക്കൽ ഓക്‌സിജൻ ആശുപത്രിയിൽ ലഭ്യമായിരുന്നില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 24 മണിക്കൂറിനിടെ ഹരിയാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മൂന്നാമത്തെ സംഭവമാണിത്.