അഞ്ജുശ്രീയുടെ മരണം, പൊലീസിന് അംഗീകാരം

ചട്ടഞ്ചാൽ
പെൺകുട്ടിയുടെ സംശയകരമായ മരണത്തിന്റെ ദുരൂഹത അകറ്റിയ പൊലീസ് സംഘത്തിന് അംഗീകാരം. മേൽപ്പറമ്പ്‌ ഇൻസ്‌പക്ടർ ടി ഉത്തംദാസ്, എസ്ഐ വി കെ വിജയൻ, സിവിൽ പൊലീസ്‌ ഓഫീസർമാരായ സീമ, രഞ്‌ജിത്‌ എന്നിവർക്കാണ് കണ്ണൂർ റേഞ്ച് ഡിഐജി ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായത്. ബേക്കൽ ഡിവൈഎസ്‌പി യുടെയും ജില്ലാ മേധാവിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ അംഗീകാരം.