അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിയേക്കും.

സാധാരണ ഗതിയിൽ ജൂൺ ഒന്നിന് ആരംഭിക്കാനിരുന്ന കാലവർഷം മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 27ന് എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂൺ ഒന്നിന് മുമ്പ് മൺസൂൺ എത്തുന്നത്. നേരത്തെ 2017 ലും 2018 ലും എത്തിയിരുന്നു.