അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാൻ സാധ്യത. 40 കിലോ മീറ്റർവരെ വേഗത്തിലാകും കാറ്റ് വീശുക. ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കിലോ മീറ്റർ മുതൽ 88 കിലോ മീറ്റർ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് പതിനെട്ടോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്.