അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാ കൃഷ്ണ

നടിയെ ആക്രമിച്ച കേസിൽ നിലപാട് വ്യക്തമാക്കി നടി ദുർഗ കൃഷ്ണ.അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാ കൃഷ്ണ പറഞ്ഞു. ‘ഉഡൽ’ എന്ന ചിത്രത്തിൻറെ വാർത്താസമ്മേളനത്തിലായിരുന്നു ദുർഗ കൃഷ്ണയുടെ പ്രതികരണം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണം ഇനിയും നീട്ടേണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ദിലീപിൻറെ ഭാര്യ കാവ്യ മാധവൻ കേസിൽ പ്രതിയാകില്ല. ദിലീപിൻറെ അഭിഭാഷകർക്കെതിരായ അന്വേഷണവും അവസാനിപ്പിക്കും.

ദിലീപിൻറെ സുഹൃത്ത് ശരത്തിനെ മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിചേർക്കുന്നത്. പല ചോദ്യങ്ങൾക്കും കാവ്യ ശരിയായി ഉത്തരം നൽകിയില്ല. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ദിലീപിൻറെ അഭിഭാഷകരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.