അധ്യാപക നിയമനം

നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ താല്‍ക്കാലിക ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നു. കേരള ഹയര്‍ സെക്കണ്ടറി യോഗ്യത അനിവാര്യം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 940000965, 0497 2871789.

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ഇംഗ്ലീഷ് ടീച്ചറെ താല്‍ക്കാലികമായി നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 9947523131.