അനര്‍ഹമായി ലഭിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന സമയം നാളെ

അനര്‍ഹമായി എഎവൈ, പിഎച്ച്എച്ച്, എന്‍പിഎന്‍എസ് (മഞ്ഞ, പിങ്ക്, നീല) കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന കാര്‍ഡുടമകള്‍ക്ക് ശിക്ഷയൊഴിവാക്കി ഇളവുകളോടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി നാളെ (ജൂലൈ 15) അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നവര്‍ നിര്‍ബ്ബന്ധമായും ഈ അവസരം പ്രയോജനപ്പെടുത്തണം. സമയപരിധിക്കു ശേഷം സിവില്‍ സപ്ലൈസ് പരിശോധനാ വിഭാഗം കണ്ടെത്തുന്ന അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് തടവും പിഴയുമുള്‍പ്പെടെ ശിക്ഷ ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി ജില്ലയില്‍ ഇതിനകം 4300 പേര്‍ അനര്‍ഹമായി ലഭിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറിയിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.