അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബുലന്ദ്ശഹറിലെ നറോറ ഘട്ടിലാണ് ചടങ്ങുകള്‍ നടക്കുക.

സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിക്കെയാണ് കല്യാണ്‍ സിംഗ് അന്തരിച്ചത്.

ജൂലൈ നാലുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ. ആര്‍ കെ ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍ സിങിനെ ചികില്‍സിച്ചിരുന്നത്. ലോക് സഭാംഗമായും രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.